മാഡ്രിഡ്: സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വരവേല്‍ക്കാന്‍ തലസ്ഥാന നഗരമായ മാഡ്രിഡിന്റെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത് 12 ലക്ഷത്തിലധികം (1.2 മില്യണ്‍) വിശ്വാസികള്‍. വത്തിക്കാനും പ്രാദേശിക സംഘാടകരും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സമീപകാലത്ത് സ്പെയിന്‍ കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തിനാണ് മാഡ്രിഡ് നഗരം സാക്ഷ്യം വഹിച്ചത്.
പ്രശസ്തമായ 'പോപ്പ്മൊബൈലില്‍' (Popemobile) നഗരത്തിലെ പ്രധാന പാതയായ പസീയോ ഡെ ലാ കാസ്റെറല്ലാനയിലൂടെ മാര്‍പ്പാപ്പ നീങ്ങിയപ്പോള്‍ പൂക്കള്‍ വിതറിയും കൊടികള്‍ വീശിയും "മാര്‍പ്പാപ്പ വാഴ്ക" എന്ന മുദ്രാവാക്യങ്ങളോടെയുമാണ് ജനങ്ങള്‍ സ്വീകരിച്ചത്.
റിയല്‍ മാഡ്രിഡ് ക്ളബ്ബിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍ ആഘോഷിക്കാറുള്ള പ്രശസ്തമായ പ്ളാസ ഡി സിബെലെസ് (Plaza de Cibeles) ചത്വരത്തില്‍ വെച്ചാണ് മാര്‍പ്പാപ്പ പിന്നീട് ലക്ഷക്കണക്കിന് ആളുകളെ സാക്ഷിനിര്‍ത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. റിയല്‍ മാഡ്രിഡിന്റെ കഴിഞ്ഞ ഫുട്ബോള്‍ വിജയ ആഘോഷങ്ങളില്‍ പങ്കെടുത്തതിനേക്കാള്‍ ഇരട്ടിയിലധികം ജനങ്ങളാണ് മാര്‍പ്പാപ്പയെ കാണാന്‍ ഇത്തവണ ഇവിടെ ഒത്തുകൂടിയത്.
ദൈവം പാവങ്ങള്‍ക്കൊപ്പമാണ്; ഓര്‍മ്മിപ്പിച്ച് മാര്‍പ്പാപ്പ:
തുറന്ന വേദിയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് ശക്തമായ സന്ദേശമാണ് 70~കാരനായ മാര്‍പ്പാപ്പ നല്‍കിയത്.
"ഇതൊരു വെറും പ്രദര്‍ശനമോ, പാരമ്പര്യത്തിന്റെ അവശേഷിപ്പോ അല്ലെങ്കില്‍ സൗന്ദര്യ പ്രകടനമോ അല്ല. ഇത് ജീവിക്കുന്ന ദൈവത്തിലുള്ള നമ്മുടെ വിശ്വാസ പ്രഖ്യാപനമാണ്," അദ്ദേഹം പറഞ്ഞു.
ദൈവം എപ്പോഴും പാവങ്ങള്‍ക്കും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, ആരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്കും ഒപ്പമാണ് അടയാളപ്പെടുത്തപ്പെടുന്നത്.
നൂറ്റാണ്ടുകളായി സ്പെയിനിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ കത്തോലിക്കാ വിശ്വാസം വെറുമൊരു 'ഭൂതകാല മ്യൂസിയം' ആയി മാറരുത്. മറിച്ച് ഇന്നത്തെ തലമുറയ്ക്ക് വഴികാട്ടുന്ന വിശ്വാസത്തിന്റെ വിദ്യാലയമാകാന്‍ സ്പെയിനിലെ കത്തോലിക്കര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ആഭയനര്‍ത്ഥികളോടും ഭവനരഹിതരോടും ചേര്‍ന്നുനിന്ന് വത്തിക്കാന്‍:
വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി ശനിയാഴ്ച രാത്രിയില്‍ മാഡ്രിഡ് മേയര്‍ ജോസ് ലൂയിസ് മാര്‍ട്ടിനെസ്~അല്‍മേഡയില്‍ നിന്നും മാര്‍പ്പാപ്പ നഗരത്തിന്റെ ആദരസൂചകമായ ഔദ്യോഗിക താക്കോല്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍, ഭവനരഹിതര്‍ (Homeless) എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി.
"ഞങ്ങള്‍ പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും സുരക്ഷയ്ക്കായി മാര്‍പ്പാപ്പ പ്രാര്‍ത്ഥിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ മാനുഷികമായ ഈ പഠിപ്പിക്കലുകള്‍ നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഏറെ മഹത്തരമാണ്," എന്ന് ആറ് മാസം മുന്‍പ് പെറുവപ്പില്‍ നിന്നും സ്പെയിനിലെത്തിയ ഒരു വൃദ്ധ പ്രതികരിച്ചു.
അടുത്ത ലക്ഷ്യം ബാഴ്സലോണയും കാനറി ദ്വീപുകളും:
ജൂണ്‍ 12 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഇനി ബാഴ്സലോണയിലെ പള്ളി ആശീര്‍വ്വാദ ചടങ്ങിലും, തുടര്‍ന്ന് ആഫ്രിക്കന്‍ തീരത്ത് നിന്നും ജീവന്‍ പണയം വെച്ച് കടല്‍ കടന്നെത്തുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുടെ താവളമായ കാനറി ദ്വീപുകളിലുമാണ് മാര്‍പ്പാപ്പയെത്തുക.
സ്പെയിനിലെ കത്തോലിക്കാ ജനസംഖ്യ മുന്‍കാലങ്ങളെ അപേക്ഷിച്ച് 53 ശതമാനമായി കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലും, മാര്‍പ്പാപ്പയുടെ മാനുഷികവും കാരുണ്യപരവുമായ നിലപാടുകള്‍ക്ക് രാജ്യത്തെ മുസ്ളിം, ക്രിസ്ത്യന്‍ ഭേദമന്യേ എല്ലാ പ്രവാസി സമൂഹങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments: